റോഡുകളില്‍ ഗ്രീന്‍ വസന്തം

കേരളത്തിലെ ഇവി യുഗത്തിന് കാരണമെന്ത്? ആദ്യം മുഖം തിരിച്ചവര്‍ പോലും ഇപ്പോള്‍ പായുന്നത് ഇലക്ട്രിക് വാഹനങ്ങളില്‍. ഇവികള്‍ തരംഗമാകുന്നതിന്റെ കാരണങ്ങളും, സാധാരണക്കാര്‍ക്ക് ലഭിക്കുന്ന വന്‍ ലാഭവും അറിയാം.

ഇലക്ട്രിക് വാഹനങ്ങളുടെ തുടക്കത്തില്‍ അവയോട് മുഖംതിരിച്ച മലയാളികള്‍ ഇന്ന് എന്തുകൊണ്ട് അവ ഏറ്റെടുക്കുന്നുവെന്ന് നിങ്ങള്‍ ചിന്തിച്ചിട്ടുണ്ടോ? അതിനുള്ള പ്രധാന ഉത്തരം നേട്ടം എന്നതു തന്നെ. സര്‍ക്കാര്‍ ഇത്തരം വാഹനങ്ങള്‍ക്ക് നല്‍കുന്ന ഇളവുകളും, പ്രോല്‍സാഹനവും മറ്റൊരു പ്രധാന ഘടകമാണ്. ഇലക്ട്രിക് വാഹനങ്ങളുടെ ഉപയോഗം മൂലം സാധാരണക്കാര്‍ക്ക് ലഭിക്കുന്ന ലാഭത്തെക്കുറിച്ചും, കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ നല്‍കുന്ന ഇളവുകളെക്കുറിച്ചും അറിയാന്‍ വായന തുടരുക.

പെട്രോള്‍, ഡീസല്‍ വിലയിലുണ്ടാകുന്ന നിരന്തരമായ വര്‍ധന പലരെയും അസ്വസ്തരാക്കുന്നു. സര്‍ക്കാര്‍ എഥനോള്‍ ഇന്ധനം നിര്‍ബന്ധമാക്കിയത് പഴയകാല വാഹനങ്ങളുടെ അറ്റകൂറ്റ ചെലവുകള്‍ വര്‍ധിപ്പിച്ചു. തുടക്കത്തില്‍ മലയാളികള്‍ ഇലക്ട്രിക് വാഹനങ്ങളോട് മുഖം തിരിക്കാന്‍ കാരണം ബാറ്ററിയുമായി ബന്ധപ്പെട്ട് ആശങ്കകളും, ചാര്‍ജിംഗ് സ്‌റ്റേഷനുകളുടെ പരിമിതിയും കാരണമായിരുന്നു. എന്നാല്‍ ഇന്ന് ഇവ ഒരു പരിധി വരെ മാറികഴിഞ്ഞു.

ബാറ്ററി ടെക്‌നോളജി കൂടുതല്‍ മെച്ചപ്പെട്ടു. കമ്പനികള്‍ ബാറ്ററികളുടെ വാറണ്ടി വര്‍ധിപ്പിച്ചത് ഉപയോക്താക്കളെ ആകര്‍ഷിച്ചു. കേരളത്തില്‍ കെഎസ്ഇബിയുടെയും, മറ്റ് സ്വകാര്യ ഏജന്‍സികളുടെയും നേതൃത്വത്തില്‍ ചാര്‍ജിംഗ് സ്റ്റേഷനുകളുടെ ശൃംഖല വളരുകയാണ്. പരിസ്ഥിതി മലിനീകരണം കുറയ്ക്കുന്നതിനും, കാര്‍ബണ്‍ ഉദ്വമനം നിയന്ത്രിക്കുന്നതിനും കേരളത്തിലെ ജനങ്ങള്‍ കൂടുതല്‍ താല്‍പ്പര്യം കാണിക്കുന്നുവെന്നു പറയുന്നതിലും തെറ്റില്ല.

കുറഞ്ഞ വിലയില്‍ കൂടുതല്‍ ദൂരമുള്ള വാഹനങ്ങള്‍ കമ്പനികള്‍ പുറത്തിറക്കാന്‍ തുടങ്ങിയതോടെ ഇന്ധനവാഹനങ്ങളോടുള്ള പ്രിയം ഉപേക്ഷിക്കാന്‍ പലരും തയ്യാറായി. കേന്ദ്ര പിന്തുണയ്ക്കു പുറമേ, ഹരിത കേരളം പദ്ധതിയുടെ ഭാഗമായി ഇലക്ട്രിക് വാഹനങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനുള്ള സംസ്ഥാന ര്‍ക്കാരിന്റെ ശക്തമായ പിന്തുണ കാര്യങ്ങള്‍ എളുപ്പമാക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *